അടിമലരിണതന്നെ

 

രാഗം: മുഖാരി താളം: ആദി

 

പ‍ല്ലവി:

അടിമലരിണതന്നെ ക്രുഷ്ണാ

അടിയനൊരവലംബം ക്രുഷ്ണാ

 

അനുപ‍ല്ലവി:

 

കടല്‍മകളുടെ കുളുര്‍മുലയിണ പുണരും

കാര്‍മ്മുകില്‍ നേര്‍വര്‍ണ്ണ ക്രുഷ്ണാ

 

 

ചരണങ്ങള്‍:

 

1. പരമ ദയാംബുനിധേ ക്രുഷ്ണ

പാലിയ്‍ക്കുണമെന്നെ

തിരുവുടലുടേ വടിവെപ്പോഴും

എന്നുടെ ചിത്തേ തോന്നേണം

 

 

2. അന്തകനണയൊല്ലാ ക്രുഷ്ണ

അതിനിത കൈതൊഴുന്നേന്‍

നിന്‍ തിരുവടി കൃപ ചെയ്യണം മയി

നിത്യം ഗോവിന്ദ

 

3. ഗുരുവായുപുരേശ ക്രുഷ്ണാ

ഗുരുവായതു നീയേ

അറിയരുതടിയനു ഗുണവും ദോഷവും

അരുളുഗ ശുഭമാര്‍ഗ്ഗം ക്രുഷ്ണാ

 

Back to irayimman-thampi


Personal Tools