നീലവര്‍ണ്ണ പാഹിമാം
രാഗം : സുരടി താളം: ആദി
പല്ലവി:
നീലവര്‍ണ്ണ പാഹിമാം സന്തതം നവഘന
അനുപല്ലവി:
ബാലഗോപാല കൃപാലയ ഘ്രുത-
മാലാകൂലനിലയ നന്ദഗോപനന്ദന നവഘന
ചരണം:
മഞ്ജുനയന യുഗരഞ്ജന പരിഗള-
ദഞ്‍ജനാഞ്ചിത ചേതോഹര തരമണിബന്ധ
ശിഞ്‍ജാന മഞ്‍ജീര ശ്രീ ഭാസുരചരണ-
കഞ്ജയുഗള ശൌരേ കമലനാഭ ജയ ജയ
Back to irayimman-thampi
You are here: Welcome » nilavarṇa-pahimaṃ-suraṭi-adi